കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം; ദേവീവിഗ്രഹത്തിലെ താലിമാല നഷ്ടപ്പെട്ടു
1577403
Sunday, July 20, 2025 7:52 AM IST
മൂന്നുപീടിക: മൂന്നുപീടിക സെന്ററിനു പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കത്തറ ഭഗവതി ക്ഷേത്രത്തിലാണു മോഷണം നടന്നിട്ടുള്ളത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിമാലയാണു മോഷ്ടിച്ചത്.
ഓഫീസ് കുത്തിത്തുറന്ന് ശ്രീകോവിലിന്റെ പൂട്ട് തകർത്താണു മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയും കുത്തിത്തുറന്നിട്ടുണ്ട്. പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിലാണ്. ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രങ്ങളും കളവു പോയി.
ഇന്നലെ രാവിലെ ഏഴോടെ മേൽശാന്തി നടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.