വധശ്രമക്കേസ് പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
1577404
Sunday, July 20, 2025 7:53 AM IST
കയ്പമംഗലം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷനിലെ 2016ലെ വധശ്രമക്കേസിൽ മുങ്ങിനടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള കയ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷാഫി(42)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.