മൂന്നുലക്ഷം രൂപയുടെ മത്സ്യംമോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
1577405
Sunday, July 20, 2025 7:53 AM IST
ഇരിങ്ങാലക്കുട: കനോലി കനാലില്‍നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്നുലക്ഷംരൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരൂപ്പടന്ന പള്ളിനട സ്വദേശി ചെന്നറ വീട്ടില്‍ ഷിജേഷ് (46), എസ്എന്‍പുരം പുതുമനപ്പറമ്പ് സ്വദേശി കൂടത്ത് വീട്ടില്‍ സൂരജ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മതിലകം ശാന്തിപുരം ചരുവില്‍ വീട്ടില്‍ വിഷ്ണുവും സുഹൃത്തും ചേര്‍ന്നാണ് ചീപ്പുംചിറ കനോലി കനാലില്‍ മത്സ്യകൃഷി നടത്തുന്നത്. ഷിജേഷ് മതിലകം പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്. സൂരജ് മതിലകം പോലീസ് സ്റ്റേഷനില്‍ സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്.