തുണിക്കടയിൽകയറി കടയുടമയേയും മകനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
1577406
Sunday, July 20, 2025 7:53 AM IST
കൊപ്രക്കളം: ചെന്ത്രാപ്പിന്നിയിൽ തുണിക്കടയിലേക്ക് അതിക്രമിച്ചുകയറി കടയുടമയേയും മകനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ചക്കുഞ്ഞി നഗർ സ്വദേശികളായ പുളിക്കൽ വീട്ടിൽ കിരൺ (31), ചക്കഞ്ചത്ത് വീട്ടിൽ വിഷ്ണു (30) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 17ന് ചെന്ത്രാപ്പിന്നി സെന്ററിനുസമീപം പ്രവർത്തിക്കുന്ന തുണിക്കട നടത്തുന്ന കഴിമ്പ്രം സ്വദേശി നന്ദകുമാറിനെയും മകനെയുമാണ് ആക്രമിച്ചത്. തുണിക്കടയുടെ മുൻവശത്തുവച്ച് കിരൺ ഫോണിൽ തെറിപറയുന്നത് നന്ദകുമാർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു.