വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയും കൂട്ടാളികളും അറസ്റ്റില്‍
1577407
Sunday, July 20, 2025 7:53 AM IST
കാട്ടൂര്‍: പ്രതികളുടെ സുഹൃത്തുക്കളെ ആക്രമിച്ചതിലുള്ള വൈരാഗ്യത്താല്‍ മാരാകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കൊലപാതകക്കേസിലെ പ്രതിയും കൂട്ടാളികളും അറസ്റ്റില്‍.
കാട്ടൂര്‍ എടത്തിരുത്തി മുനയം സ്വദേശി കൂര്‍ക്കപറമ്പില്‍ വീട്ടില്‍ വിഷ്ണു (27), കാട്ടൂര്‍ കാരാഞ്ചിറ സ്വദേശി കാവുങ്ങല്‍ വീട്ടില്‍ അക്ഷയ് (25), കിഴുപ്പിള്ളിക്കര സ്വദേശി കിഴക്കോട്ട് വീട്ടില്‍ കിരണ്‍ (25), കാട്ടൂര്‍ തൊപ്പിത്തറ സ്വദേശി ചമ്പക്കര വീട്ടില്‍ ഹരികൃഷ്ണന് (26), കാട്ടൂര്‍ മുനയം സ്വദേശി നന്തിലത്ത് പറമ്പില്‍ വീട്ടില്‍ അഭിജിത്ത് (25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ് ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.