അറസ്റ്റ് ഡേ ; ഓപ്പറേഷന് കാപ്പ; ആറുപേരെ കാപ്പചുമത്തി നാടുകടത്തി
1577408
Sunday, July 20, 2025 7:53 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ആറുപേരെ നാടു കടത്തി.
കുപ്രസിദ്ധ ഗുണ്ടകളായ കൊടുങ്ങല്ലൂര്‍ നാരായണമംഗലം സ്വദേശി പഴവേലിക്കകത്ത് വീട്ടില്‍ നംജിത്ത് (29)നെ ഒരു വര്‍ഷത്തേക്കും നാട്ടിക എകെജി ഉന്നതി സ്വദേശികളായ ചുപ്പാരു എന്നറിയപ്പെടുന്ന വട്ടേക്കാട്ട് വീട്ടില്‍ അമല്‍ (26), പട്ടാട്ട് വീട്ടില്‍ മിഥുന് (21), ഏങ്ങണ്ടിയൂര്‍ ഏത്തായി സ്വദേശി കിഴക്കേപ്പാടത്ത് വീട്ടില്‍ പ്രണവ് (23), നന്തിക്കര സ്വദേശി കിഴുത്താണി വീട്ടില്‍ അഭിജിത്ത് (26), മാള അഷ്ടമിച്ചിറ കുരിയക്കാട് സ്വദേശി കാത്തോളി വീട്ടില്‍ വൈശാഖ് (29) എന്നിവരെ ആറുമാസക്കാലത്തേക്കും നാടുകടത്തി ഉത്തരവ് നടപ്പിലാക്കി.