കൗണ്‍സിലർമാരുടെ സസ്പെൻഷൻ റദ്ദാക്കി
1577410
Sunday, July 20, 2025 7:53 AM IST
തൃശൂർ: ജൂണ്‍ 30ന് കോർപറേഷൻ കൗണ്‍സിൽ യോഗം അലങ്കോലമാക്കിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട 10 കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ സസ്പെൻഷൻ റദ്ദാക്കി. റോഡിലെ കുഴിയിൽവീണു മരിച്ച യുവാവിന്റെ പേരിലാണ് കൗണ്‍സിലിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
തുടർന്ന് കൗണ്‍സിൽ ഹാളിലെ മേശപ്പുറത്തുകയറി പ്രതിഷേധിച്ച കൗണ്‍സിലർമാരെയാണ് മേയർ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ പാർലമെന്ററി നേതൃത്വവുമായി നടന്ന ചർച്ചയിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഖേദം രേഖപ്പെടുത്തുകയും കൗണ്‍സിൽ യോഗനടപടികൾ സുഗമമായി നടത്തികൊണ്ടുപോകുന്നതിനു സഹകരിക്കുന്നതാണെന്നും ഉറപ്പുനൽകുകയും ചെയ്തോടെയാണ് സസ്പെൻഷൻ ഉത്തരവ് റദ്ദ് ചെയ്തതെന്നു മേയർ അറിയിച്ചു.