കോൺഗ്രസിലെ പടലപ്പിണക്കം: ബ്ലോക്ക് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടു
1577411
Sunday, July 20, 2025 7:53 AM IST
വടക്കാഞ്ചേരി: നയം വ്യക്തമാക്കി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ജി. ജയദീപ്. കോൺഗ്രസ് ഭരണഘടനയിൽ അണികൾക്ക് നിർദേശം നൽകാനുള്ള ചുമതല പ്രസിഡന്റിനാണന്നും, മറ്റാരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജി. ജയദീപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വടക്കാഞ്ചേരിയിൽ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കം നേതാക്കൾ പറയുന്നതുപോലെഅവസാനിച്ചിട്ടില്ല. ഇന്നലെ വടക്കാഞ്ചേരിയിൽ നടന്ന മന്ത്രി രാജേഷിന്റെ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ മുൻ പ്രതിപക്ഷ നേതാവും ഡിസിസി സെക്രട്ടറിയുമായ കെ അജിത്കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബ്ലോക്ക് പ്രസിഡന്റ് മാധ്യമ പ്രവർത്തകരെ കണ്ടത്.
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പൊതുവായ വിഷയങ്ങളിൽ പാർട്ടി മാറി നിൽക്കാതെ യോജിച്ചുപോകണമെന്നാണ് മുകളിൽ നിന്നും തനിക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്ന് ബ്ലോക്ക് പ്രസിഡന്റ്് പി.ജി. ജയദീപ് പറഞ്ഞു.