സെനറ്റിൽ പ്രതിഷേധം ശക്തമാക്കി കെപിസിടിഎ അംഗങ്ങൾ
1577412
Sunday, July 20, 2025 7:53 AM IST
തൃശൂർ: സർവകലാശാല ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ അവസാനിപ്പിക്കുക, സർവകലാശാല കാന്പസിൽ സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കെപിസിടിഎ സെനറ്റ് അംഗങ്ങൾ പ്രതിഷേധിച്ചു. ഡോ. വി.എം. ചാക്കോ, ഡോ. പി. സുൽഫി, ഡോ. ഇ. ശ്രീലത, ഡോ. ജി. സുനിൽകുമാർ, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ. ജയകുമാർ, അഡ്വ. എം. രാജൻ എന്നിവരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.
രജിസ്ട്രാറും ഇടതുപക്ഷ സിൻഡിക്കേറ്റും ഏകപക്ഷീയമായി സർവകലാശാല ജീവനക്കാരെ കേസിൽ കുടുക്കി ദ്രോഹിക്കുകയാണെന്നും വിദ്യാർഥികളെക്കൊണ്ട് ജീവനക്കാരെ മർദ്ദിക്കുകയാണെന്നും കുറ്റപ്പെടുത്തി. നീതിക്കുവേണ്ടി നിലകൊള്ളുന്ന വൈസ് ചാൻസലറെ ഒറ്റപ്പെടുത്താൻ ഇടതു സിൻഡിക്കറ്റ് അംഗങ്ങൾ നടത്തുന്ന ഒന്നും വിലപ്പോവില്ല എന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ. മാർട്ടിൻ, പി. മധു എന്നിവർ പറഞ്ഞു.