തൃശൂർ വെസ്റ്റ് ഉപജില്ല പ്രതിഭാസംഗമം
1577413
Sunday, July 20, 2025 7:53 AM IST
തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല പ്രതിഭാസംഗമം സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. ജീവിതമാണു യഥാർഥ ലഹരിയെന്നും രാസലഹരികൾ ജീവിതത്തെയും പ്രതിഭകളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലിനി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിന നന്ദൻ, സ്മിത അജയകുമാർ, ശ്രീകല കുഞ്ഞുണ്ണി, കെ.കെ. ഉഷ, സിമി അജിത്ത് കുമാർ, ഹെഡ് മാസ്റ്റർ ഫോറം കണ്‍വീനർ ജോഷി ഡി. കൊള്ളന്നൂർ, തങ്കമണി ശങ്കുണ്ണി, ഡോ. കെ. ഉമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.