കാരമുക്ക് പള്ളിയിൽ തിരുനാൾ
1577414
Sunday, July 20, 2025 7:53 AM IST
കാരമുക്ക്: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ഊട്ടുതിരുനാൾ കൊടിയേറ്റം നടത്തി. കണ്ടശാംകടവ് സെന്റ് മേരീസ് ഫെറോനാ വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ ദിനമായ 27ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, ദിവ്യബലി എന്നിവ നടത്തും. ഫാ. ജോസ് ആളൂർ കാർമികനാക്കും.
രാവിലെ പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ സന്ദേശം, പ്രദക്ഷണം എന്നിവയും ഉണ്ടാകും. ചടങ്ങുകൾക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. ടോണി റോസ് വാഴപ്പിള്ളി നേർച്ച ഭക്ഷണം ആശീർവദിക്കും. കൊടിയേറ്റ ചടങ്ങുകൾക്ക് ജനറൽ കൺവീനർ നെൽസൺ തോലത്ത്, കൈക്കാരന്മാരായ പി. എ. പോൾസൺ, ടി.പി. ബൈജു, കെ.സി. ജീജോ, പബ്ലിസിറ്റി കൺവീനർ പി.ജെ. ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.