അമലയിൽ നഴ്സസ് കോണ്‍ഫറൻസ്
1577419
Sunday, July 20, 2025 7:53 AM IST
തൃശൂർ: അമല സ്കൂൾ ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല നഴ്സസ് കോണ്‍ഫറൻസ് ‘ടെക്ബോണ്’ന്റെ ഉദ്ഘാടനം അമല ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അനോജ് കാട്ടൂക്കാരൻ നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ മിനി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റീന വർഗീസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർഥികളും സ്റ്റാഫംഗങ്ങളും പങ്കെടുത്തു.