തകഴി നാട്ടിൻപുറത്തിന്റെ കഥയും ഭാഷയും പകർന്ന കഥാകാരൻ: കവി രാവുണ്ണി
1577420
Sunday, July 20, 2025 7:53 AM IST
തൃശൂർ: നാട്ടിൻപുറത്തിന്റെ കഥകൾ തനി നാട്ടിൻപുറത്തുകാരന്റെ ഭാഷയിൽ പകർന്നുതന്ന മലയാളംകണ്ട മികച്ച കഥാകാരനായിരുന്നു തകഴിയെന്ന് കവി രാവുണ്ണി. തൃശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച സിനിമാചരിത്രസഞ്ചാര സംവാദം വെള്ളിത്തിരയിൽ തകഴിയുടെ സിനിമാസാഹിത്യ സംഭാവനകൾ ഉൾക്കൊള്ളുന്ന സിനിമാരവങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോവലിസ്റ്റ് സുനിത വിത്സൻ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ വിശാഖപട്ടണം, ഡോ. ആനന്ദൻ, സുരേഷ് കോന്പാത്ത് എന്നിവർ തകഴിയുടെ രചനകൾ, ജീവിതം, വീക്ഷണം എന്നിവയിൽ പ്രഭാഷണങ്ങൾ നടത്തി. ഇ.ജി. സുബ്രഹ്മണ്യൻ, അപർണ ബാലകൃഷ്ണൻ എന്നിവർ നേതൃത്വംനൽകി. സി.വി. ജോസ്, പ്രമീള ഗോപാലകൃഷ്ണൻ എന്നിവർ തകഴിയുടെ സിനിമകളിലെ ഗാനങ്ങൾ അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, പി. വിനോദ് എന്നിവർ സന്നിഹിതരായി.