എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനു തുടക്കം
1592497
Thursday, September 18, 2025 1:16 AM IST
പൈനൂർ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പൈനൂർ മണപ്പുറം അക്വാട്ടിക് കോംപ്ലക്സിൽനടന്ന നീന്തൽ, ഷട്ടിൽ മത്സരങ്ങളോടെയാണ് കേരളോത്സവം ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, പഞ്ചായത്തംഗങ്ങളായ പി.എച്ച്. ബാബു, പി.എ. ഷെമീർ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സനീഷ്, കോ - ഓർഡിനേറ്റർ ഇ.എസ്. സിനീഷ്, വി.ആർ. വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ വൈകീട്ട് എടത്തിരുത്തി പഞ്ചായത്തോഫീസ് പരിസരത്തുനിന്ന് വിളംബര ഘോഷയാത്രയും ഉണ്ടായിരുന്നു.