പുത്തൻപള്ളി ഹെൽത്ത്കെയർ സൊസൈറ്റി ഡയാലിസിസ് മെഷീൻ സമർപ്പിച്ചു
1592508
Thursday, September 18, 2025 1:16 AM IST
തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ പുത്തൻപള്ളി കേന്ദ്രീകരിച്ചുള്ള ഹെൽത്ത്കെയർ സൊ സൈറ്റി ജില്ലാ സഹകരണ ആശു പത്രിയിലേക്കു നൽകിയ ഡയാലിസിസ് മെഷീന്റെ സമർപ്പണം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കാക്കശേരി അനുഗ്രഹപ്രഭാഷണവും ഹെൽത്ത് കെയർ സൊസൈറ്റി പ്രസിഡന്റ് ടി.കെ. അന്തോണിക്കുട്ടി, തൃശൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാ ങ്ക് ചെയർമാൻ പോൾസൻ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു സ്വാഗതവും നെഫ്രോ ളജിസ്റ്റ് ഡോ. പി.ബി. വിനോദ് നന്ദിയും പറഞ്ഞു.
ആശുപത്രി ഡയറക്ടർമാരായ ഇ. സത്യഭാമ, കെ. വർഗീസ് ജോണ്, കെ.എസ്. ജോണ്സണ്, എ.ആർ. രാമചന്ദ്രൻ, പി.എം. ശരത് കുമാർ, എം.ടി. മേരി, മെഡിക്കൽ സൂപ്രണ്ട് കെ. രാമദാസ്, സെക്രട്ടറി എം.എസ്. സന എന്നിവർ പങ്കെടുത്തു.