ക​രി​ഓ​യി​ൽ പ്ര​യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം
Thursday, April 18, 2019 1:50 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വ​ള്ളി​വ​ട്ടം ബോ​ധി​ഗ്രാ​മ​ത്തി​ൽ മോ​ദി​യു​ടെ പേ​രി​ലു​ള്ള ചാ​യ​ക്ക​ട​യു​ടെ നേ​രെ ക​രി​ഓ​യി​ൽ പ്ര​യോ​ഗം ന​ട​ത്തി​യ​താ​യി പ​രാ​തി. ആ​ലി​ങ്ക​ൽ രാ​മ​ന്‍റെ ചാ​യ​ക്ക​ട​യു​ടെ ഉ​ള്ളി​ലും പു​റ​ത്തും ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ​മൂ​ഹ​്യവി​രു​ദ്ധ​ർ ഇ​ത് ചെ​യ്ത​തെ​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.