തി​ര​യി​ൽ​പെ​ട്ടു കാ​ണാ​താ​യ കുട്ടിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി
Thursday, April 18, 2019 9:08 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: മ​ന്ദ​ലം​കു​ന്ന് കി​ണ​ർ ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പെ​ട്ടു കാ​ണാ​താ​യ 12കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു​മ​ണി​ക്ക് കി​ട്ടി. തി​ര​യി​ൽ​പെ​ട്ട സ്ഥ​ല​ത്തു​നി​ന്ന് 10 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് കി​ട്ടി​യ​ത്. മ​ന്ദ​ലം​കു​ന്ന് കോ​ല​യി​ൽ വീ​ട്ടി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തി. കൂടെ തി​ര​യി​ൽ​പെ​ട്ട കൂ​ട്ടു​കാ​ര​ൻ അ​ദ്നാ​ൻ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു. മു​ഹ​മ്മ​ദ് റാ​ഫി തി​ര​യി​ൽ​പെ​ട്ട​ത് അ​റി​യാ​ൻ വൈ​കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ വൈ​കി.

ചാ​വ​ക്കാ​ട് അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന ക​ബീ​റി​ന്‍റെ ഏ​ക ആ​ണ്‍​കു​ട്ടി​യാ​ണ് മു​ഹ​മ്മ​ദ് റാ​ഫി. റി​ഥ, റി​യ സ​ഹോ​ദ​രി​മാ​രാ​ണ്. റം​ല​യാ​ണ് മാ​താ​വ്. എ​ട​ക്ക​ഴി​യൂ​ർ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റാ​ഫി.