സി​പി​എം അം​ഗ​ത്തി​നു നേ​രെ ബി​ജെ​പി ആ​ക്ര​മണം
Sunday, April 21, 2019 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സി​പി​എം അം​ഗ​ത്തി​നു നേ​രെ ബി​ജെ​പി ആ​ക്ര​മണം. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​വും പാ​ർ​ട്ടി അം​ഗ​വു​മാ​യ ടി.​എ​സ്. സു​രേ​ഷി​നെ​യാ​ണ് ബി​ജെ​പി ക്രി​മി​ന​ലു​ക​ൾ വീ​ടു​ക​യ​റി കൈ​യേ​റ്റം ചെ​യ്ത​ത്്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു വാ​ത്യാ​ട്ട് റി​ജേ​ഷ് എ​ന്ന റി​ജോ​യ്, മു​ല്ല​ശേ​രി സി​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട്ടേ​പ്പാ​ട​ത്ത് സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ​ത്. സു​ര​ഷി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും അ​സ​ഭ്യം പ​റ​ഞ്ഞ് എ​ത്തി​യ​വ​ർ സു​രേ​ഷി​നെ കൈ​യേ​റ്റം ചെ​യ്തു കൊ​ല​വി​ളി മു​ഴ​ക്കി​യാ​ണു മ​ട​ങ്ങി​യ​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ​ക​ര​ണ​ത്തി​നു എ​സ്എ​ൻ​ഡി​പി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.
എ​സ്എ​ൻ​ഡി​പി ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞ​തി​നെത്തു​ട​ർ​ന്നാ​ണ് ബി​ജെ​പി​ക്കാ​ർ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

"ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യ​ണം'

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ൽ​ഡി​എ​ഫ് വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ ടി.​എ​സ്. സു​രേ​ഷി​നെ വീ​ടു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യം. ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന യോ​ഗ​ങ്ങ​ളി​ലേ​ക്കു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ സു​രേ​ഷ് പ്ര​തി​ക​രി​ച്ചി​രു​ന്നു.
ബി​ജെ​പി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​ഞ്ഞാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​പ്പോ​ലെ ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും എ​തി​രാ​ളി​ക​ളു​ടെ പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്്് ഉ​ല്ലാ​സ് ക​ള​ക്കാ​ട്ട്്, സെ​ക്ര​ട്ട​റി ടി.​കെ. സു​ധീ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.