വോ​ട്ട​ർ വ​ന്ന​പ്പോ​ഴേ​ക്കും ആ​രോ വോ​ട്ടു​ചെ​യ്ത് പോ​യി​രു​ന്നു...
Wednesday, April 24, 2019 1:05 AM IST
ചാ​ല​ക്കു​ടി: വോ​ട്ടു​ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​വ​ർ ത​ങ്ങ​ളു​ടെ വോ​ട്ട് നേ​ര​ത്തെ ചെ​യ്തു​പോ​യ​ത​റി​ഞ്ഞ് വി​ഷ​മ​ത്തി​ലാ​യി.
ചാ​ല​ക്കു​ടി ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ 117-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ര​ണ്ടു​പേ​രു​ടെ വോ​ട്ട് ആ​രോ ചെ​യ്തു​പോ​യ​ത്. ചേ​ന​ത്തു​നാ​ട് തു​ക്കു​പ​റ​ന്പി​ൽ മ​നോ​ജ്, വാ​ച്ചാ​ലു​ക്ക​ൽ സാ​ബു എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് നേ​ര​ത്തെ ചെ​യ്തു​പോ​യ​ത്.
പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കൈ​യി​ലു​ള്ള വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ഇ​വ​ർ വോ​ട്ടു​ചെ​യ്ത​താ​യി മാ​ർ​ക്ക് ചെ​യ്ത​താ​യി ക​ണ്ട​താ​ണു കാ​ര​ണം.
ഇ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ ലി​സ്റ്റി​ൽ മാ​ർ​ക്ക് ചെ​യ്തി​രു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് തെ​റ്റു​പ​റ്റി​യ​താ​കാ​മെ​ന്നു സ്ഥാ ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ വാ​ദി​ച്ചെ​ങ്കി​ലും ഓ​ഫീ​സ​ർ സ​മ്മ​തി​ച്ചി​ല്ല. ഒ​ടു​വി​ൽ മ​നോ​ജ് ചാ​ല​ഞ്ച് വോ​ട്ടു​ചെ​യ്താ​ണ് മ​ട​ങ്ങി​യ​ത്. സാ​ബു വോ​ട്ടുചെ​യ്യാ​നാ​വാ​തെ മ​ട​ങ്ങി​പ്പോ​യി.