ജന്മശ​താ​ബ്ദി ആ​ഘോ​ഷ​വും മെ​ഗാ​ മെ​ഡി​ക്ക​ൽ ക്യാ​ന്പും 27, 28 തീയ​തി​ക​ളി​ൽ
Thursday, April 25, 2019 12:45 AM IST
കൊ​ട​ക​ര: വേ​ദ പ​ണ്ഡി​ത​ൻ കൈ​മു​ക്ക് വൈ​ദി​ക​ൻ പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ ജന്മശ​താ​ബ്ദി ആ​ഘോ​ഷം 27,28 തി​യ​തി​ക​ളി​ൽ മ​റ്റ​ത്തൂ​ർ കൈ​മു​ക്ക് മ​ന​യി​ൽ ന​ട​ക്കും.
27ന് ​രാ​വി​ലെ 9.30ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ന്പും​മേ​യ്ക്കാ​ട് ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​നാ​കും.
ക​വി വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ കൈ​കൊ​ട്ടി​ക്ക​ളി ഗ്ര​ന്ഥ​പ്ര​കാ​ശ​ന​വും കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി പാ​ര​മേ​ശ്വ​രീ​യ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​പ്ര​കാ​ശ​ന​വും നി​ർ​വ​ഹിക്കും. എ​ള​ങ്ങ​ല്ലൂ​ർ ദേ​വീ​കാ അ​ന്ത​ർ​ജനം, അ​ണി​മം​ഗ​ലം സാ​വി​ത്രി അ​ന്ത​ർ​ജ​നം, ഡോ. ​കെ.​ജി ര​വീ​ന്ദ്ര​ൻ, പ​ട്ടാ​ഭി​രാ​മ​ൻ, കൈ​മു​ക്ക് വൈ​ദി​ക​ൻ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, കൈ​മു​ക്ക് വൈ​ദി​ക​ൻ രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട്, ബി. ​പ​ത്മ​നാ​ഭ​ശ​ർ​മ്മ, ന​ടു​വം ഹ​രി​ന്പൂ​തി​രി ഏ​റാ​ട്ട് ഉ​മാ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
28ന് ​രാ​വി​ലെ ന​ട​ക്കു​ന്ന സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടൻ ദി​ലീ​പ് ഉ​ദ്ഘാ​ട​നം
ചെ​യ്യും.
കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം, ശി​ശുരോ​ഗ വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ദ​ന്ത​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം എ​ന്നി​വ​യി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ശ​സ്ത്ര​ക്രി​യ​യും ല​ഭ്യ​മാ​ക്കും.
2500 പേ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൈ​മു​ക്ക് ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി, കൈ​മു​ക്ക് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, പ​ത്മ​നാ​ഭ ശ​ർ​മ, കെ.​ആ​ർ. ദി​നേ​ശ​ൻ, ന​ന്ദ​കു​മാ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ അ​റി​യി​ച്ചു.