ക്ലാ​സ് നടത്തി
Friday, April 26, 2019 1:13 AM IST
പു​തു​ക്കാ​ട് : കൊ​ട​ക​ര ബി​ആ​ർ​സി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ മാ​തൃ​കാ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഓ​റി​യന്‍റേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഡി​പി​ഒ ബി​ന്ദു പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. ജോ​യ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബി​പി​ഒ കെ. ​ന​ന്ദ​കു​മാ​ർ, അ​ല​ൻ ഗ്രൂ​പ്പ് സാ​ര​ഥി​ക​ളാ​യ പ്ര​ഫ. ഗോ​ഡ്‌വി​ൻ, പ്ര​ഫ. ദി​ലീ​പ്, ഫി​സാ​റ്റ് സി​ഇ​ഒ പ്ര​ഫ. ജി​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. 200ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.