മു​പ്ലി​യ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​പൊ​ട്ടി​ച്ചെ​ന്നു പ​രാ​തി
Thursday, May 16, 2019 12:59 AM IST
മു​പ്ലി​യം: പി​ടി​ക്ക​പ​റ​ന്പി​ൽ സ്വ​കാ​ര്യ​വ്യ​ക്തി വീ​ട്ടു​പ​റ​ന്പി​ൽനി​ന്ന് അ​ന​ധി​കൃ​ത​മാ​യി പാ​റ​പൊ​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പ​റ​ന്പി​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണു പാ​റ​പൊ​ട്ടി​ക്കു​ന്ന​ത്. ജാ​ക് ഹാമ​റു​കൊ​ണ്ട് പാ​റ​യി​ൽ ദ്വാ​ര​മു​ണ്ടാ​ക്കി അ​തി​ൽ ക​രി​മ​രു​ന്നും കേ​പ്പും നി​റ​ച്ചാ​ണ് പാ​റ​പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത്. ചു​റ്റി​ലും വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ക്കു​ന്ന​ത്.

ഇന്നലെ രാ​വി​ലെ മു​ത​ലാ​ണ് അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. യാ​തൊ​രു​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ഉ​ഗ്ര​ശ​ബ്ദ​ത്തി​ലാ​ണു ഇയാൾ പാ​റ​പൊ​ട്ടി​ച്ച​തെ​ന്ന് പ​റ​യു​ന്നു. പാ​റ​ക്കല്ലു​ക​ൾ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പ​തി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​റ​ക്ക​ല്ലു​ക​ൾ തെ​റി​ച്ചു​വീ​ണ​ത്. പാ​റ പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് കു​ട്ടി​ക​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​യ​തു​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​സ്ഥ​ല​ത്തു നി​ന്ന് മേ​ൽ​മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു. മ​ണ്ണ് ടി​പ്പ​ർ​ലോ​റി​ക​ളി​ൽ ക​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ ആ​രം​ഭി​ച്ച​ത്.​ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ ക​ല്ലു​ക​ൾ വീ​ണ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഉ​ച്ച​തി​രി​ഞ്ഞ് പാ​റ​പൊ​ട്ടി​ക്ക​ൽ നി​ർ​ത്തി​വ​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ വെ​ടി​മ​രു​ന്നും മ​റ്റ് സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് പാ​റ​പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.