മ​ദ്യ​പി​ച്ചു മ​ക്ക​ളെ മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ
Sunday, May 19, 2019 12:35 AM IST
കു​ന്നം​കു​ളം: ആ​നാ​യ്ക്ക​ലി​ൽ മ​ദ്യ​പി​ച്ചെ​ത്തി ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ആ​നാ​യ്ക്ക​ൽ തോ​ന്നി​യാ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​റ​യി​ൽ ഷാ​ജി (45) യെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ശ്യാ​മ​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്.
ക​ഴി​ഞ്ഞ​യാ​ഴ്ച മ​ക്ക​ളെ മ​ർ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭാ​ര്യ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. ഇ​ന്ന​ലെ വീ​ണ്ടും മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളേ​യും മ​ർ​ദി​ക്കു​ക​യും വീ​ട്ടി​ൽ നി​ന്നും ഇ​വ​രെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. ഇ​വ​ർ രാ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും പ​രാ​തി ബോ​ധി​പ്പി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.