ക്ഷീ​ര​ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി
Saturday, May 25, 2019 12:56 AM IST
ഒ​ല്ലൂ​ക്ക​ര: ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റി​ന്‍റെ​യും മാ​ന്ദാംമം​ഗ​ലം ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും നേ​ത്ര​ത്വ​ത്തി​ൽ മ​രോ​ട്ടി​ച്ചാ​ലി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ന്തം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വാ​ർ​ഡ് മെ​ന്പ​ർ ജോ​സി ബേ​ബി ഉ​ദ്​ഘാ​ട​നം ചെയ്തു. ഗു​ണ​മേന്മ​യു​ള്ള പാ​ൽ ഉ​ല്​പാ​ദ​നം, ചി​ല​വ് കു​റ​ഞ്ഞ കാ​ലിത്തീ​റ്റ സ​ന്പ്ര​ദാ​യം എ​ന്നി വി​ഷ​യ​ങ്ങ​ളെക്കു​റി​ച്ച് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ സി​ജോ​ണ്‍ ജോ​ണ്‍​സ​ൻ സെ​മി​നാ​ർ ന​ട​ത്തി.
ക്ഷീ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘം ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ സാ​ജു വ​ട​ക്കന​ടി, ജോ​സ​ഫ് ജോ​ർ​ജ് മാ​ന്തോ​ട്ടം, ഗ്രേ​സി​ ജോ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.