വ​ൺ​വേ സം​വി​ധാ​നം തു​ട​രും
Sunday, May 26, 2019 12:32 AM IST
ഗു​രു​വാ​യൂ​ർ: അ​മൃ​ത് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​നം തു​ട​രാ​ൻ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. അ​പ്സ​ര ജം​ഗ്ഷ​ൻ മു​ത​ൽ വ്യാ​പാ​ര​ഭ​വ​ൻ​വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു ഇ​ള​വ് ന​ൽ​കും. വ​ൺ​വേ സം​വി​ധാ​നം തു​ട​രു​ന്ന​തി​നു​വേ​ണ്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ചേം​ബ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ വ​ൺ​വേ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. മു​ര​ളി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ബാ​ബു ആ​ളൂ​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, വ​ൺ​വേ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ ഏ​തു​സ്ഥ​ല​ത്താ​ണെ​ങ്കി​ലും ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​മാ​ണെ​ന്നും അ​ത് ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് യാ​സി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. രേ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. വി​നോ​ദ്, മു​ൻ​ചെ​യ​ർ​മാ​ന്മാ​രാ​യ പ്ര​ഫ പി.​കെ. ശാ​ന്ത​കു​മാ​രി, ടി.​ടി. ശി​വ​ദാ​സ​ൻ, ടെന്പിൾ എസ്ഐ കെ.എൻ. മനോജ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സു​രേ​ഷ് വാ​ര്യ​ർ, വി.​എ​സ്. ഷെ​നി​ൽ, സേ​തു തി​രു​വെ​ങ്കി​ടം, സേ​തു​മാ​ധ​വ​ൻ, ആ​ർ​ടി​ഒ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
അ​മൃ​ത് പ​ദ്ധ​തി​യു​ടെ കാ​ന നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്നും കാ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ന​ട​പ്പാ​ത​യു​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളാ​കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എ​സ്. രേ​വ​തി, വെെ​സ് ചെ​യ​ർ​മാ​ൻ കെ.​പി. വി​നോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു. വ​ൺ​വേ സം​വി​ധാ​നം സ്ഥി​ര​മാ​ക്കു​ന്ന​തി​നു മു​ന്പ് വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും അ​റി​യി​ച്ചു.