അ​രി​യും പ​ല​വ്യ​ഞ്ജന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റു​ക​ൾ സ​മ്മാ​നി​ച്ചു
Monday, May 27, 2019 1:04 AM IST
വ​ട​ക്കാ​ഞ്ചേ​രി: ല​യ​ണ്‍​സ് ക്ല​ബ്ബ് അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 200 ഓ​ളം അ​ർ​ഹ​രാ​യ കു​ടം​ബ​ങ്ങ​ൾ​ക്ക് അ​രി​യും പ​ല​വ്യ​ഞ്ജന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. കാ​ക്കി​നി​ക്കാ​ട് ട്രൈ​ബ​ൽ എ​ൽ.​പി.​സ്കൂ​ൾ, എ​ങ്ക​ക്കാ​ട് അ​ങ്ക​ൻ​വാ​ടി, കു​ന്പ​ള​ങ്ങാ​ട് വാ​യ​ന​ശാ​ല തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ വെ​ച്ച് ന​ട​ന്ന സ്വാ​ന്ത​നം പ​രി​പാ​ടി​യി​ലാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
​ഇ.​ഡി.​ ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ​കു​ന്നം​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജോ​ർ​ജ് ഡി.​ഭാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​കെ. സി. ​വ​ർ​ഗീ​സ്, സി.​എ.​ശ​ങ്ക​ര​ൻ​കു​ട്ടി, ഉ​ണ്ണി വ​ട​ക്കാ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.