കോ​ഞ്ചി​റ മു​ത്തി​യു​ടെ ഉൗ​ട്ടുതി​രു​നാ​​ൾ ആഘോഷിച്ചു
Monday, May 27, 2019 1:04 AM IST
ഏ​നാ​മാ​ക്ക​ൽ: അ​ത്​ഭു​ത പ്ര​വ​ർ​ത്ത​ക​യാ​യ കോ​ഞ്ചി​റ മു​ത്തി​യു​ടെ ഉൗ​ട്ടു തി​രു​നാ​ളി​ന് വി​ശ്വാ​സ തീ​ഷ്ണ​ത​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​ക്ക് ഫാ.​ജെ​യ്സ​ണ്‍ വ​ട​ക്കേ​ത​ല മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തീ​ർ​ത്ഥ കേ​ന്ദ്രം വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ അ​രി​ന്പൂ​ർ സ​ഹ​കാ​ർ​മി​ക​നാ​യി. വൈ​കീ​ട്ട് ഇ​ട​വ​ക​യി​ലെ വൈ​ദീ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി സാ​ന്ദ്ര​മാ​യ ജ​പ​മാ​ല തി​രി പ്ര​ദി​ക്ഷി​ണം ന​ട​ന്നു.
പ്രാ​ർ​ത്ഥ​നാ മ​ന്ത്ര​വു​മാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ നി​ര​വ​ധി പേ​രാ​ണ് തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സൗ​ജ​ന്യ ഉൗ​ട്ടു സ​ദ്ധ്യ​യി​ൽ അ​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ പ​ങ്കു​ചേ​ർ​ന്നു. ജൂ​ണ്‍ ര​ണ്ട് ഞാ​യ​റാ​ണ് കോ​ഞ്ചി​റ തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ എ​ട്ടാ​മി​ട തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.