ബാ​ല​വേ​ദി​ വാ​ർ​ഷി​ക​വും ക​ലാ​വി​രു​ന്നും
Monday, May 27, 2019 1:04 AM IST
വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല മ​ഴ​വി​ൽ ബാ​ല​വേ​ദി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​വും, ക​ലാ​വി​രു​ന്നും സി​നി​മാ സം​വി​ധാ​യ​ക​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ റ​ഷീ​ദ് പാ​റ​ക്ക​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ മു​ര​ളീ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം ​ആ​ർ സോ​മ​നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി.
കെ. ​കെ. ച​ന്ദ്ര​ൻ, കെ.എ. മ​ഹേ​ഷ്, എം.​എ​സ് . അ​ബ്ദു​ൾ റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.എ. ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും കെ.​ആ​ർ. രാ​ഗി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ദി​ക്‌​ർ ഹ​ൽ​ഖ​യും മ​ത​പ്ര​ഭാ​ഷ​ണ​വും

കേ​ച്ചേ​രി: വി​ശു​ദ്ധ റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളെ മ​ഹ​ത്വ​വ​ത്ക​രി​ച്ചു​കൊ​ണ്ട് പ​ട്ടി​ക്ക​ര പ​റ​പ്പൂ​ർ ത​ട​ത്തി​ൽ ജു​മാ​മ​സ്ജി​ദി​ൽ ദി​ക്‌​ർ ഹ​ൽ​ഖ​യും മ​ത​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ളു​ഹ​ർ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ന​ട​ന്ന ദി​ക്‌​ർ ഹ​ൽ​ഖ​ക്കും മ​ത​പ്ര​ഭാ​ഷ​ണ​ത്തി​നും ഖ​ത്തീ​ബ് സൈ​നു​ദ്ദീ​ൻ സ​ഹ​ദി നേ​തൃ​ത്വം ന​ൽ​കി. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ്ഹാ​ജി, സെ​ക്ര​ട്ട​റി വി.​ഐ ഷം​സു​ദ്ദീ​ൻ, ആ​ർ.​കെ. അ​ബ്ദു​ക​രീം ഹാ​ജി, ആ​ർ.​എം. ആ​ഷി​ഖ്, കെ.​ടി. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.