പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബൈ​ജു കെ. ​വാ​സു​ദേവ​ൻ മ​രി​ച്ചു
Monday, June 17, 2019 1:34 AM IST
അ​​​തി​​​ര​​​പ്പി​​​ള്ളി: കാ​​​ടി​​​നെ തൊ​​​ട്ട​​​റി​​​ഞ്ഞ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ണ്ടാ​​​ള​​​ൻ വി​​​ള​​​യി​​​ൽ ബൈ​​​ജു കെ. ​​​വാ​​​സു​​​ദേ​​​വ​​​ൻ (43) മ​​​രി​​​ച്ചു. വീ​​​ഴ്ച​​​യി​​​ൽ വ​​​യ​​​റി​​​നു പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. പ​​​രി​​​ക്കേ​​​റ്റ ബൈ​​​ജു​​​വി​​​നെ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ചാ​​​ല​​​ക്കു​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നും പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ വേ​​​ദ​​​ന കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഒ​​​ല്ലൂ​​​രു​​​ള്ള സ​​​ഹൃ​​​ത്താ​​​യ വൈ​​​ദ്യ​​​ന്‍റെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​സു​​​ഖം കൂ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബൈ​​​ജു​​​വി​​​നെ തൃ​​​ശൂ​​​രി​​​ലെ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും പ​​​ത്തേ​​​മു​​​ക്കാ​​​ലോ​​​ടെ മ​​​രി​​​ച്ചു. പ​​​രി​​​സ്ഥി​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നി​​​ര​​​വ​​​ധി സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ ബൈ​​​ജു പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ബൈ​​​ജു​​​വി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലെ ചാ​​​ന​​​ലു​​​ക​​​ളു​​​ടെ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളി​​​ലും ഷോ​​​ക​​​ളി​​​ലും സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​മ്മ : ന​​​ബീ​​​സ. ഭാ​​​ര്യ: അ​​​നീ​​​ഷ. മ​​​ക്ക​​​ൾ: അ​​​ഭി​​​ച​​​ന്ദ്ര​​​ദേ​​​വ്, ഗി​​​രി​​​ശ​​​ങ്ക​​​ർ​​​ദേ​​​വ്, ജാ​​​ന​​​കി ദേ​​​വി. ഇ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ ബൈ​​​ജു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വെ​​​റ്റി​​​ല​​​പ്പാ​​​റ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. ര​​​ണ്ടി​​​ന് ക​​​ണ്ണ​​​ൻ​​​കു​​​ഴി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്യൂ​​​ണി​​​റ്റി ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. സം​​​സ്കാ​​​രം വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് പെ​​​രി​​​ങ്ങ​​​ൽ​​​ക്കു​​​ത്തി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും.