ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Tuesday, June 18, 2019 1:12 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വി​കാ​സി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. രൂ​പ​ത​യി​ലെ 53 ഇ​ട​വ​ക​ക​ളി​ൽ​നി​ന്ന് 130 കു​ട്ടി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്. കോ​ട്ട​പ്പു​റം രൂ​പ​താധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. രൂ​പ​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് താ​ണി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​പ്റ്റ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ ബേ​ബി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ആ​ർ​എ​ൽ​സി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ അം​ഗം ജെ​സി ജെ​യിം​സ് സ്വാ​ഗ​ത​വും ക​മ്മീ​ഷ​ൻ അം​ഗം റീ​ന സൈ​മ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.