വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ​രി​ശീ​ല​നം നൽകി
Tuesday, June 25, 2019 1:16 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശീ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​പ്ര​ണ്‍, തൊ​പ്പി എ​ന്നി​വ​യും ന​ൽ​കി.​ കൂ​ടാ​തെ നാ​ലുദി​വ​സ​ത്തെ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് യാ​ത്രാ ചെ​ല​വാ​യി 800 രൂ​പ വീ​തം ന​ൽ​കി.
ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.ആ​ർ​. ജൈ​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ.​ രാ​മ​നാ​ഥ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ മാ​നേ​ജ​ർ മി​നി, ശാ​രി​ക, സിഡിഎ​സ് ​ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ദേ​വി തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു: