കാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു സ​ർ​വേ​യ്ക്കു ജി​ല്ല​യി​ൽ തു​ട​ക്കം
Saturday, July 13, 2019 12:50 AM IST
തൃ​ശൂ​ർ: കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന കാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സ​ർ​വേ​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യി​ൽ കൃ​ഷിചെ​യ്യു​ന്ന വി​വി​ധ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​സ്തൃ​തി, ഉ​ത്പാ​ദ​നം, ഭൂ​വി​നി​യോ​ഗം, ജ​ല​സേ​ച​ന​രീ​തി​ക​ൾ, വ​ള​പ്ര​യോ​ഗ​ങ്ങ​ൾ, കീ​ട​നാ​ശി​നി ഉ​പ​യോ​ഗം, വി​ത്തി​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​ത്.
മ​ൾ​ട്ടി സ്റ്റേ​ജ് സ്ട്രാ​റ്റി​ഫൈ​ഡ് സ​ർ​ക്കു​ല​ർ സി​സ്റ്റ​മാ​റ്റി​ക് റാ​ൻ​ഡം സാ​ംപ്ലിം​ഗ് രീ​തി​യാ​ണ് സ​ർ​വേ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലും ശ​രാ​ശ​രി പ​ത്ത് ഏ​ക്ക​ർ വ​രു​ന്ന ക്ല​സ്റ്റ​റി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ശേ​ഖ​രി​ച്ച വി​ വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ലാ​യി​രി​ക്കും ത​യാ​റാ​ക്കു​ക.
കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നും വ​രു​മാ​ന നി​ർ​ണ​യ​ത്തി​നും വി​ള ഇ​ൻഷ്വറ​ൻ​സി​നും ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും.
സ​ർ​വേ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി. ​രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​പി. ഷോ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി.
ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ് റോ​ഡ​പ​ക​ട പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. സി. ​ദി​ദി​ക, പി.​എം. ഹ​ബീ​ബു​ള്ള, പി.​എ​ൻ. ര​തീ​ഷ്, കെ.​പി. രാ​ധ, പി.​ജി. ജോ​യ്, എം.​ജെ. ജ​സ്റ്റി​ൻ, പി.​കെ. ലീ​ന, എം. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ ഓ​ഫീ​സ​ർ കെ.​ടി. ലേ​ഖ, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഫാ​ത്തി​മ, അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​പി. ഗോ​പി​ദാ​സ്, ജോ​യ് ജോ​ണ്‍, പി.​കെ. ന​ളി​നി, ടി. ​ശ​ശി​ധ​ര​ൻ, കെ.​കെ. മോ​ഹ​ന​ദാ​സ്, ടി.​എ​സ്. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.