ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്
Tuesday, July 16, 2019 1:02 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്കേ​റ്റു. നെ​ല്ല​ങ്ക​ര സ്വ​ദേ​ശി അ​ഖി​ൽ (20), കാ​ള​ത്തോ​ട് സ്വ​ദേ​ശി ജോ​സ​ഫ് (58) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ക്ട്സ് തൃ​ശൂ​ർ ശാഖാ പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തി​രൂ​പത ക​ർ​മ​സേ​ന രൂപീകരിച്ചു

തൃ​ശൂ​ർ: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചു. യോ​ഗം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​മ​സേ​ന അ​തി​രൂ​പ​ത ക്യാ​പ്റ്റ​നാ​യി ആ​ന്‍റോ തൊ​റ​യ​നെ​യും വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യി മാ​ർ​ട്ടി​ൻ പോ​ൾ, മി​നി ഡെ​ന്നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു കു​ണ്ടു​കു​ളം അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. ജാ​ക്സ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, ജോ​യ്സി ആ​ന്‍റ​ണി, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, റീ​ത്ത ഡേ​വീ​സ്, കെ.​സി. ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 101 അം​ഗ ക​ർ​മ​സേ​ന​യ്ക്കാ​ണ് രൂ​പം ന​ൽ​കി​യ​ത്.