പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഹാ​ൻ​സ് വി​ല്പ​ന; 750 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
Thursday, July 18, 2019 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഹാ​ൻ​സ് വി​ല്പ​ന. പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ൽ ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ചി​ന്ന​വീ​ട്ടി​ൽ സ​ഫ​റു​ള്ള​യെ (50) സി​ഐ പി.​ആ​ർ. ബി​ജോ​യ്, എ​സ്ഐ കെ.​എ​സ്. സു​ബി​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ഇ​യാ​ളു​ടെ വാ​ട​ക​മു​റി​യി​ൽ നി​ന്നും 750 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​ഞ്ചു​രൂ​പ വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു പാ​യ്ക്ക​റ്റ് ഹാ​ൻ​സി​ന് ഇ​യാ​ൾ 30 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സി​ഐ പ​റ​ഞ്ഞു. സി​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി​യോ​ടൊ​പ്പ​മാ​ണ് ഹാ​ൻ​സ് എ​ത്തു​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. പോ​ലീ​സു​കാ​രാ​യ അ​നൂ​പ് ലാ​ല​ൻ, വൈ​ശാ​ഖ് മം​ഗ​ല​ൻ, ജീ​വ​ൻ, എ.​കെ. മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം മാ​ർ​ക്ക​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.