വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു​വീ​ണ വൃ​ദ്ധ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Friday, July 19, 2019 1:07 AM IST
ചാ​ല​ക്കു​ടി: രാ​ത്രി വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു​വീ​ണു കി​ട​ന്നി​രു​ന്ന ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വൃ​ദ്ധ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. മേ​ലൂ​ർ മ​ണ്ടി​വീ​ട്ടി​ൽ കൊ​ച്ച​പ്പ​ന്‍റെ ഭാ​ര്യ നോ​ബി (81) യെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
റി​ട്ട. അ​ധ്യാ​പി​ക​യാ​യ നോ​ബി ഒ​റ്റ​ക്കാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി കൂ​ടെ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​ത്രി വീ​ടി​ന​ക​ത്ത് വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.
രാ​വി​ലെ ഏ​റെ നേ​ര​മാ​യി​ട്ടും നോ​ബി​യെ വീ​ടി​നു പു​റ​ത്ത് കാ​ണാ​താ​യ​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ൾ ജ​ന​ലി​ലൂ​ടെ നോ​ക്കി അ​പ്പോ​ൾ വീ​ടി​ന്‍റെ ത​റ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.
ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​ഒ. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നു വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.