ഡോ​ണ്‍ ബോ​സ്കോ കോ​ളജിൽ ഇ​-ലേ​ണിം​ഗി​നെ​കു​റി​ച്ച് ഏ​ക​ദി​ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ംഗ് നടത്തി
Sunday, July 21, 2019 1:06 AM IST
മ​ണ്ണു​ത്തി: ഡോ​ണ്‍ ബോ​സ്കോ കോ​ളജും ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ണ്‍ ബോ​സ്കോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നും സം​യു​ക്ത​മാ​യി ഇ​-ലേ​ണിം​ഗി​നെ​കു​റി​ച്ച് ഒ​രു ഏ​ക​ദി​ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ംഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ എ​ൻജിപി കോ​ള​ജി​ലെ അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ.​ ഗീ​ത ര​മ​ണി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​ദ്യാ​ർ​ഥി​ക​ളെ ഇ ​ലേ​ണിം​ഗി​നെ കു​റി​ച്ച് ബോ​ധ​വാന്മാ​രാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഇ​ന്നി​ന്‍റെ ​അ​ധ്യാ​പ​ന​ത്തി​ലെ പ്ര​മു​ഖ​മാ​യ ക​ട​മ​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് സെ​മി​നാ​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

ഡോ​ണ്‍ ബോ​സ്കോ ഹ​യ​ർ എ​ജൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ കോ-ഓർ​ഡി​നേ​റ്റ​ർ ഫാ​. ഡോ.​ജോ​യ് ഉ​ള്ളാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ഫാ​. രാ​ജു ച​ക്ക​നാ​ട്ട് സ്വാ​ഗ​ത​വും ഫാ.​ഷാ​ജ​ൻ വ​ള​വി​ൽ​ ന​ന്ദി പറഞ്ഞു .ഡോ​ണ്‍ ബോ​സ്കോ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കീ​ഴി​ലു​ള്ള കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധ്യാ​പ​ക​രും അ​ട​ങ്ങി​യ 150ഓ​ളം പേ​ർ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.