അ​രി​ക്കാ​ട്ട് കു​ടും​ബ​യോ​ഗവും ജൂ​ബി​ലി മ​ന്ദി​ര​ം വെ​ഞ്ചരി​പ്പു​ം 15ന്
Tuesday, August 13, 2019 12:50 AM IST
ആ​ളൂ​ർ: അ​രി​ക്കാ​ട്ട് കു​ടും​ബ​യോ​ഗ​വും ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ം ഉ​ദ്ഘാ​ട​ന​വും 15 ന് ​ഉ​ച്ച​തി​രി​ഞ്ഞ് 3.30 ന് ​ന​ട​ത്തു​ം. ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ നി​ർ​വ​ഹി​ക്കും. ഫാ. ​വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട് മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ ന​ിർവഹിക്കും. അ​രി​ക്കാ​ട്ട് കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് എ.​എ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് മെ​റി​റ്റ് ഈ​വ​നിം​ഗ് ഉ​ദ്ഘാ​ട​നം ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് പള്ളി വി​കാ​രി ഫാ. ​ഡേ​വീ​സ് അ​ന്പൂ​ക്ക​ൻ നി​ർ​വ​ഹി​ക്കും.