ക്യാ​ന്പു​ക​ളി​ലേ​ക്കു കൂ​ടു​ത​ൽ പേ​രെ​ത്തു​ന്നു
Tuesday, August 13, 2019 12:52 AM IST
തൃ​ശൂ​ർ: മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും വെ​ള്ളം ഇ​റ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു.
ജി​ല്ല​യി​ൽ 266 ക്യാ​ന്പു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 14,701 കു​ടും​ബ​ങ്ങ​ളി​ലാ​യി 46,622 പേ​രാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ 19,611 പു​രു​ഷ​ൻ​മാ​രും 20625 ്്സ്ത്രീ​ക​ളും 6386 കു​ട്ടി​ക​ളു​മു​ണ്ട്.

പു​ഴ​യ്ക്ക​ലി​ൽ ഗ​താ​ഗ​തം പ​ഴ​യ​പോ​ലെ​

തൃ​ശൂ​ർ: രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നെതു​ട​ർ​ന്ന് ഒ​റ്റ​വ​രി​യാ​യി മാ​ത്രം വ​ണ്ടി​ക​ൾ ക​ട​ത്തി​വി​ട്ടി​രു​ന്ന പു​ഴ​യ്ക്ക​ലി​ൽ വെ​ള്ള​മി​റ​ങ്ങിയ​തി​നെതു​ട​ർ​ന്നു ഗ​താ​ഗ​തം പ​ഴ​യ​പോ​ലെയാ​യി. ഇ​ന്ന​ലെ രാ​വി​ലെവ​രെ ഒ​റ്റ​വ​രി​യാ​യി മാ​ത്ര​മാ​ണ് വ​ണ്ടി​ക​ൾ ക​ട​ത്തി​വി​ട്ട​ത്.
തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ പു​ഴ​യ്ക്ക​ൽ റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തു രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. പാ​ടം നി​റ​ഞ്ഞു​ക​വി​ഞ്ഞു റോ​ഡി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് വ​ണ്ടി​ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ത്തി​വി​ട്ടു​കൊ​ണ്ടി​രു​ന്ന​ത്.