ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, August 13, 2019 12:52 AM IST
വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ളി​ക്കാ​ട് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു.
വ​ട​ക്കാ​ഞ്ചേ​രി പ്ര​സ് ഫോറത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും​ സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് ക്യാ​ന്പി​ൽ വി​ത​ര​ണം ചെ​യ്ത​ത്. പാ​ർ​ളി​ക്കാ​ട് വ്യാ​സ ത​പോ​വ​ന​ത്തി​ലെ സാ​ധു പ​ത്മ​നാ​ഭ​നി​ൽ നി​ന്ന് വ​സ്ത്ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ശേ​ഖ​ര​ണ പ​രി​പാ​ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം​തു​ട​ക്ക​മാ​യ​ത്.
പാ​ർ​ളി​ക്കാ​ട് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സ് ഫോറം പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ.​അ​നൂ​പ് കി​ഷോ​റി​ന് അ​വ​ശ്യ​വ​സ്തു​ക്കൾ കെമാറി​ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ, പി.​എ​ൻ.​ജ​യ​ന്ദ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, ശ​ശി​കു​മാ​ർ കൊ​ട​യ്ക്കാ​ട​ത്ത്, വി. ​ജെ. ബെ​ന്നി, ടി.​എ​ൻ.​കേ​ശ​വ​ൻ, പി. ​സ​തീ​ഷ്, അ​ജി​ഷ്ക​ർ​ക്കി​ട​ക​ത്ത്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.