പാ​ഴാ​യി​പ്പാ​ട​ത്ത് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു
Tuesday, August 13, 2019 12:52 AM IST
പു​തു​ക്കാ​ട്: ഉൗ​ര​കം റൂ​ട്ടി​ൽ പാ​ഴാ​യി​പാ​ട​ത്ത് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.
റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ത​ട​ഞ്ഞു​നി​ന്ന കാ​ർ പു​തു​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ക​ര​ക്കെ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​തു​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്ന കാ​റാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ചേ​ർ​പ്പ് ചൊ​വ്വൂ​ർ ക​ല്ലേ​രി പ്ര​ബി​ൻ, സ​ഹോ​ദ​ര​നാ​യ പ്ര​സി​ൽ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ഴാ​യി​പാ​ടം ക​ര​ക​വി​ഞ്ഞ് റോ​ഡി​ൽ നാ​ല് ദി​വ​സ​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ൽ വെ​ള്ളം കു​റ​വാ​ണെ​ന്ന് ക​രു​തി കാ​ർ മു​ൻ​പോ​ട്ട് എ​ടു​ത്ത​യു​ട​നെ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ ഓ​ര​ത്തു​ള്ള മ​ര​ത്തി​ലാ​ണ് കാ​ർ ത​ട​ഞ്ഞു​നി​ന്ന​ത്. ഉ​ട​ൻ​ത​ന്നെ കാ​റി​ൽ നി​ന്ന് ര​ണ്ടു പേ​രും പു​റ​ത്തി​റ​ങ്ങി ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ എ​ത്തി കാ​ർ നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വ​ടം കെ​ട്ടി​യാ​ണ് കാ​ർ ക​ര​യി​ലേ​ക്കെ​ത്തി​ച്ച​ത്. കാ​ർ മ​ര​ത്തി​ൽ ത​ട​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സ​മീ​പ​ത്തു​ള്ള ആ​ഴ​മു​ള്ള കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. കാ​ർ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട​തോ​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു​കൊ​ണ്ട് അ​ധി​കൃ​ത​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചു.