ബ്രേക്ക് ന​ഷ്ട​പ്പെ​ട്ട ബ​സി​ടി​ച്ച് എ​റ​വ​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ന്നു
Tuesday, August 13, 2019 12:52 AM IST
പു​തു​ക്കാ​ട് :ബ്രേ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സ്സി​ടി​ച്ച് എ​റ​വ​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ന്നു.
എ​റ​വ​ക്കാ​ട് തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ലി​റ്റി​ൽ ലാം​ബ് എ​ന്ന ബ​സി​ടി​ച്ചാ​ണ് ഗേ​റ്റ് ത​ക​ർ​ന്ന​ത്. ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നാ​യി ഗേ​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് എ​റ​ക്കാ​ട് സെ​ന്‍റ​റി​ൽ വ​ന്ന് തി​രി​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ഇ​റ​ക്ക​മു​ള്ള ഭാ​ഗ​ത്ത് അ​ന്പ​ത് മീ​റ്റ​റോ​ളം ദൂ​രം വ​ന്നാ​ണ് ബ​സ് ഗേ​റ്റി​ൽ ഇ​ടി​ച്ച​ത്. ഈ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഗേ​റ്റി​ന് മു​ൻ​പി​ൽ ഉ​ണ്ടാ​വാ​തി​രു​ന്ന​തു​മൂ​ലം ദു​ര​ന്തം ഒ​ഴി​വാ​യി.
ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നാ​യി ഗേ​റ്റ് അ​ട​ച്ച് ഒ​രു മി​നി​റ്റി​നു​ശേ​ഷ​മാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ വ​ള​ഞ്ഞ് ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​തെ​യാ​യ ഗേ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ റെ​യി​ൽ​വേ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ആ​രം​ഭി​ച്ചു.