ബൈക്ക് പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു
Tuesday, August 13, 2019 10:50 PM IST
എ​റ​വ്: ഗ​ൾ​ഫി​ൽനി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​നും മകനും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അച്ഛൻ മ​രി​ച്ചു. മ​ക​നു പ​രി​ക്കേ​റ്റു. അ​രി​ന്പൂ​ർ കു​ന്ന​ത്ത​ങ്ങാ​ടി ത​ച്ചം​പി​ള്ളി​യി​ലെ കി​ട​ങ്ങ​ൻ ജോ​സ് മ​ക​ൻ ബാ​ബു (48) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ എ​ബി​നെ (22) പ​രി​ക്കു​ക​ളോ​ടെ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ -കാ​ഞ്ഞാ​ണി റൂ​ട്ടി​ല എ​റ​വ് സ്കൂ​ൾ വ​ള​വി​ൽ തിങ്കളാഴ്ച അ​ർ​ധ​രാ​ത്രിയോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ഞ്ഞാ​ണി​യി​ൽ സെ​ക്ക​ൻഡ് ഷോ ​ക​ഴി​ഞ്ഞ് ബാ​ബു​വും മ​ക​നും ബു​ള്ള​റ്റി​ലും വീ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് എ​റ​വ് സ്കൂ​ൾ വ​ള​വി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റി​ൽ ത​ല​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​വി​നെ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മ​ക​നെ​യും നാ​ട്ടു​കാ​ർ ഉ​ട​നെ ഒ​ള​രി ആ​ശൂ​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ​യ്ക്കി​ടെ ബാ​ബു മ​രി​ച്ചു. ഗ​ൾ​ഫി​ൽ നി​ന്ന് ക​ഴി​ഞ്ഞ 25നാ​ണ് ബാ​ബു നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ: ജി​ഷ. മ​ക്ക​ൾ: എ​ബി​ൻ, എ​യ്ഞ്ച​ൽ.

അ​പ​ക​ട വ​ള​വാ​യി​ട്ടും വ​ള​വി​ലെ ര​ണ്ട് വൈ​ദ്യു​തി പോ​സ്റ്റി​ലും തെ​രു​വു വി​ള​ക്കു​ക​ൾ ഒ​രു വ​ർ​ഷ​മാ​യി ക​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ കു​ഴി​യും റോ​ഡി​ന്‍റെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന അ​രി​കു വ​ശ​വും അ​പ​ക​ട ഭീ​ഷ​ണി​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്തിട്ടില്ല.