വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ നേതൃത്വത്തിന് ഇന്നു സ്നേഹാദരം
Wednesday, August 14, 2019 12:55 AM IST
കൊന്പൊടിഞ്ഞാമാക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്പൊടിഞ്ഞാമാക്കലിന്‍റെ ആഭിമുഖ്യത്തിൽ ഇന്നു വൈ കീട്ട് നാലിന് കുഴിക്കാട്ടുശേരി ഗ്രാമികയിൽ ജില്ലാ നേതൃത്വത്തിനു സ്നേഹാദരം നടത്തുന്നു.
കെവിവിഇഎസ് ജില്ലാ പ്രസിഡന്‍റ് കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി പി.ജെ. പയസ്, ജില്ലാ ട്രഷറർ ജോർജ് കുറ്റിച്ചാ ക്കോ എന്നിവരെയാണ് ആദരിക്കുന്നത്. ഉദ്ഘാടനം ജില്ലാ പ്രസി ഡന്‍റ് കെ.വി. അബ്ദുൾഹമീദ് നിർവഹിക്കും.
കൊന്പൊടിഞ്ഞാ മാക്കൽ യൂണിറ്റ് പ്രസിഡന്‍റ് വി.എ. ഷംസുദീൻ വലിയകത്ത് അധ്യ ക്ഷത വഹിക്കും.