മ​ത​പ്ര​ഭാ​ഷ​ണം നാ​ളെ
Wednesday, August 14, 2019 12:55 AM IST
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​സ്താ​ദ് ഹാ​ഫി​ള് സി​റാ​ജു​ദ്ധീ​ൻ ഖാ​സി​മി​യു​ടെ മ​ത​പ്ര​ഭാ​ഷ​ണം നാ​ളെ രാ​ത്രി ഏഴിന് ​എ​രു​മ​പ്പെ​ട്ടി ദു​ബാ​യ് പാ​ല​സി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​നു​ഷ്യ ജീ​വീ​ത​ത്തെ സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠി​ക്കു​ക​യും അ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ത്ത​മ സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് മ​ഹ​ല്ല് കൂ​ട്ടാ​യ്മ മ​ത പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ഹ​ല്ല് ഖ​ത്തീ​ബ് ബ​ഷീ​ർ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും.​സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം.​മു​ഹ​മ്മ​ദ​ലി ഹാ​ജി അ​ധ്യ​ക്ഷ​നാ​കും.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം.​മു​ഹ​മ്മ​ദ​ലി ഹാ​ജി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ.​അ​ബ്ബാ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ഫ​രീ​ദ​ലി, പി.​എ.​ഷെ​രീ​ഫ്, എം.​എം.​ഇ​ൽ​യാ​സ്, എം.​എ.​ഉ​സ്മാ​ൻ, എം.​എ.​ഷെ​ബീ​ർ, പി.​എ.​ഷം​സു​ദ്ധീ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.