വാ​ഴാ​നി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ‌ഉയർന്നു
Wednesday, August 14, 2019 12:55 AM IST
വ​ട​ക്കാ​ഞ്ചേ​രി: നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ വാ​ഴാ​നി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ചൊ​വ്വാ​ഴ്ച​യോ​ടെ 58.13 മീ​റ്റ​ർ ആ​യി ഉ​യ​ർ​ന്നു. 62.48 മീ​റ്റ​ർ ആ​ഴ​മു​ള്ള ഡാ​മി​ൽ ജ​ല​സം​ഭ​ര​ണം. 74% മാ​ണ് .ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ​ത്താ​ഴ​കു​ണ്ട് ഡാ​മി​ൽ 11.35 മീ​റ്റ​റാ​യി ജ​ല​വി​താ​നം ഉ​യ​ർ​ന്നു.14 മീ​റ്റ​ർ ആ​ണ് ഡാ​മി​ന്‍റെ ആ​ഴം. ജ​ല​വി​താ​നം12.5 മീ​റ്റ​ർ ആ​യാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കും.
വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ചാ​ത്ത​ൻ​ചി​റ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പേ​രേ​പ്പാ​റ എ​ന്നീ ചെ​റു​കി​ട ഡാ​മു​ക​ൾ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ഏ​താ​നും ദി​വ​സം മു​ന്പ് തു​റ​ന്നു വി​ട്ടി​രു​ന്നു.