വി​ള​നാ​ശം: ക​ർ​ഷ​ക​ർ​ക്ക് വി​ള ഇ​ൻ​ഷ്വറ​ൻ​സ് സ​ഹാ​യം
Wednesday, August 14, 2019 12:55 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും വി​ള ഇ​ൻ​ഷ്വർ ചെ​യ്ത​തി​നാ​ൽ പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന് പു​റ​മെ വി​ള ഇ​ൻ​ഷ്വറ​ൻ​സ് ആ​നു​കൂ​ല്യ​വും ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഓ​ഗ​സ്റ്റ് 13 വ​രെ 2655.94 ഹെ​ക്ട​ർ സ്ഥ​ല​ത്ത് വി​ള​നാ​ശം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. 982 ഹെ​ക്ട​ർ നെ​ല്ല്, 705.6 ഹെ​ക്ട​ർ ക​മു​ക്, 461.32 ഹെ​ക്ട​ർ വാ​ഴ, 210.1 ഹെ​ക്ട​ർ പ​ച്ച​ക്ക​റി, 25.4 ഹെ​ക്ട​ർ മ​ര​ച്ചീ​നി, 16.16 ഹെ​ക്ട​ർ തെ​ങ്ങ്, 14.02 ഹെ​ക്ട​ർ കു​രു​മു​ള​ക് എ​ന്നി​ങ്ങ​നെ​യാ​ണ് ന​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.
പ​ഴ​യ​ന്നൂ​ർ, ചാ​ല​ക്കു​ടി, മാ​ള, അ​ന്തി​ക്കാ​ട്, ചാ​വ​ക്കാ​ട്, ചേ​ർ​പ്പ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കൃ​ഷിനാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.