പ​ടി​യൂ​ർ, കാ​റ​ളം, കാ​ട്ടൂ​ർ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ
Wednesday, August 14, 2019 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെഎൽ​ഡി​സി ക​നാ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഇ​ന്ന​ലെ​യും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. ഇ​തു​മൂ​ലം പ​ടി​യൂ​ർ, കാ​റ​ളം, കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​ർന്നു.
കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ന​ന്തി, താ​ണി​ശേ​രി, വെ​ള്ളാ​നി, തൃ​ത്താ​ണി​പ്പാ​ടം, ഇ​ളം​പു​ഴ, ആ​ലു​ക്ക​ൽക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കട്ടാണ്. കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ്, തേ​ക്കു​മൂ​ല, ചെ​ന്പ​ൻ​ചാ​ൽ, വ​ല​ക്ക​ഴ, ഇ​ട്ടി​ക്കു​ന്ന്, മു​ന​യം, മാ​ങ്കു​റ്റി​ത്ത​റ, ന​ന്തി​ലി​പ്പാ​ടം, ചേ​ല​ക്ക​ത്ത​റ, മ​ധു​രം​പി​ള്ളി മാ​വും​വ​ള​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്.
ഹ​രി​പു​രം പാ​ല​ത്തി​നു വ​ട​ക്കുവ​ശ​ത്തെ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ മ​ണ​ൽചാ​ക്കു​ക​ൾ നി​റ​ച്ച് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ൾ ഇ​ന്ന​ലെ​യും ന​ട​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെതു​ട​ർ​ന്ന് ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് നി​ർ​ത്തു​ന്ന​തി​നു​ള്ള അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ക​ള​ക്ട​ർ കെഎൽ​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി. ഇ​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ണ്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മോ​ട്ടോ​ർ ത​റ​ക​ളും
ചെ​റു​തോ​ടു​ക​ളും
പ്ര​ശ്ന​മാ​ണ്
പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെള്ളക്കെട്ടിനു കാ​ര​ണം ബ​ണ്ട് ക​ര​ക​വി​ഞ്ഞ​തു മാ​ത്ര​മ​ല്ലെ​ന്ന് ഇ​ന്ന​ലെ വ്യ​ക്ത​മാ​യി. ഹ​രി​പു​രം ക്ഷേ​ത്രം മു​ത​ൽ കോ​ത​റ പാ​ലം വ​രെ​യു​ള്ള തെ​ക്കു​വ​ശ​ത്തെ ബ​ണ്ടി​ൽ പ​ല​യി​ട​ത്തും പ​ന്പ് ഹൗ​സു​ക​ളി​ലൂ​ടെ​യും സ്ലൂ​യി​സു​ക​ളി​ലൂ​ടെ​യും ശ​ക്ത​മാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​താ​യി ക​ണ്ടെ​ത്തി​. കെഎൽ​ഡി​സി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ.​എ​സ്. സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം വി​ജി ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്താ​നാ​യ​ത്. ക​നാ​ലി​ൽ വെ​ള്ളം ഉ​യ​രു​ന്ന​തി​നു​മു​ന്പ് ഈ ​തോ​ടു​ക​ളി​ൽ പ​ല​ക​യി​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യേ​ണ്ട​താ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ഉ​ണ്ടാ​യ​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.
ഇ​തു​പോ​ലെ​യാ​ണ് ക​നാ​ലി​ന്‍റെ വ​ട​ക്കു​വ​ശ​ത്തു ബ​ണ്ട് ക​വി​ഞ്ഞ് വെ​ള്ളം കാ​ട്ടൂ​ർ പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. പ​ല​യി​ട​ത്തും ബ​ണ്ട് പൊ​ട്ടാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. താ​ണി​ശേ​രി ഹ​രി​പു​രം മു​ത​ൽ കൂ​ത്തു​മാ​ക്ക​ൽ ഷ​ട്ട​ർ വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ബ​ണ്ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഉ​യ​ര​മി​ല്ല.

പ​രി​ഹാ​ര
ന​ട​പ​ടി​ക​ൾ
ക​നാ​ലി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന സ​മ​യ​ത്തു പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന സ്ലൂ​യി​സു​ക​ൾ പ​ല​ക വ​ച്ച് അ​ട​യ്ക്കും. ഇ​തി​നു​ള്ള പ​ല​ക​ക​ള​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ കെഎൽ​ഡി​സി അ​ധി​കൃ​ത​ർ ന​ൽ​കും. സ്ലൂ​യി​സു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പു​തു​ക്കിപ്പ​ണി​യു​ക​യും ബ​ണ്ടി​ന്‍റെ ഉ​യ​രം മൂ​ന്നടി​യോ​ളം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കൂ.