ഷൺമുഖന് എംപിയുടെ കൈത്താങ്ങ്
Wednesday, August 14, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​നു ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യു​ടെ കൈ​ത്താ​ങ്ങ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട് കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന അ​ഞ്ച​പ്പാ​ലം സ്വ​ദേ​ശി കാ​ടാ​ന്പു​ഴ ഷ​ണ്‍​മു​ഖ​നാ​ണ് (66) എം​പി വാ​ക്ക​ർ ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ആ​റി​ന് ക​രൂ​പ്പ​ട​ന്ന​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​ട്ടും ന​ട​ക്കാ​ൻ കാ​ലു​ക​ൾ​ക്കാ​യി​ല്ല. ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ക്യാ​ന്പി​ൽ കി​ട​ക്ക​വെ തി​ങ്ക​ളാ​ഴ്ച ബെ​ന്നി ബെ​ഹ്നാ​ൻ ക്യാ​ന്പ് സ​ന്ദ​ർ ശി​ച്ച​ത്. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഷ​ണ്‍​മു​ഖ​ൻ ത​ന്‍റെ നി​സ്സ​ഹാ​യാ​വ​സ്ഥ എം​പി​യെ ബോ​ധ്യ​പ്പെ ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ വാ​ക്ക​ർ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ എം​പി ഇ​ന്ന​ലെ​ത്ത​ന്നെ സ്കൂ​ളി​ലെ​ത്തി ത​ന്‍റെ വാ​ഗ്ദാ​നം നി​റ​വേ​റ്റി.
നി​ർ​ധ​ന​നാ​യ ഷ​ണ്‍​മു​ഖ​ൻ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത് .വാ​ക്ക​ർ കി​ട്ടി​യ ഷ​ണ്‍​മു​ഖ​ൻ പ​തു​ക്കെ​പ്പ​തു​ക്കെ ന​ട​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ൻ എം​എ​ൽ​എ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ,ഡി ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. നാ​സ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി.​ജി ചെ​ന്താ​മ​രാ​ക്ഷ​ൻ,വി.​എം. ജോ​ണി, ഡി​ൽ​ഷ​ൻ കൊ​ട്ടെ​ക്കാ​ട്ട്, സി.​പി. ര​മേ​ശ​ൻ, ഷീ​ല രാ​ജ്ക​മ​ൽ, കെ.​പി. സു​നി​ൽ​കു​മാ​ർ, ഇ.​എ​സ്.​സാ​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത രാ​യി​രു​ന്നു.