പ്രാ​ർ​ഥ​നാ​പെ​ട്ട​കം തു​റ​ന്നു
Wednesday, August 14, 2019 12:59 AM IST
തൃ​ശൂ​ർ: കേ​ര​ള​ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന പ്ര​ള​യ​ദു​രി​ത​ങ്ങ​ൾ​ക്കെ​തി​രെ ക​ര​ങ്ങ​ൾ ഉ​യ​ർ​ത്തി കൈ​ക​ൾ കൂ​പ്പി പ്രാ​ർ​ഥി​ക്കു​വാ​ൻ ഫി​യാ​ത്ത് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​നാ​പെ​ട്ട​കം തു​റ​ന്നു. തൃ​ശൂ​ർ പു​ത്ത​ൻ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള മാ​താ​നി​കേ​ത​നി​ൽ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​ണ് മാ​ധ്യ​സ്ഥം പ്രാ​ർ​ഥി​ക്കാ​ൻ ഒ​രു​മി​ച്ചു​കൂ​ടു​ന്ന​ത്.
തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ തു​ട​ങ്ങി​യ​വ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ 11നാ​ണ് പ്രാ​ർ​ത്ഥ​നാ​യ​ജ്ഞം ആ​രം​ഭി​ച്ച​ത്.
വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ, സം​ഘ​ട​ന​ക​ൾ, ക​രി​സ്മാ​റ്റി​ക് പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​ക​ൾ, കു​ടും​ബ​സ​മ്മേ​ള​ന യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ശ്വാ​സി​ക​ളും ഈ ​പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. പ്രാ​ർ​ഥ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ളി​ക്കാം-7510353035.