ച​ര​ക്കു​ലോ​റി മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, August 14, 2019 12:59 AM IST
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ചു.
ഉ​ളു​ന്പ​ത്തു​കു​ന്നി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ ലോ​റി​യു​ടെ ഡി​സ​ൽ ടാ​ങ്ക് പൊ​ട്ടി ഇ​ന്ധ​നം ചോ​ർ​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പേ​ക്ഷ
സ​മ​ർ​പ്പി​ക്ക​ണം

കാ​ടു​കു​റ്റി: കാ​ടു​കു​റ്റി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കൃ​ഷി നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ 25ന​കം വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ഹി​തം കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
ക​ര​മ​ട​ച്ച ര​സീ​തി​യു​ടെ പ​ക​ർ​പ്പ്, ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ ഫോ​ട്ടോ എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ട​ക്കം ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.